വാഴൂർ: .വിശക്കുന്നവരെ കരുതുന്നതാണ് നന്മയുള്ള യഥാർത്ഥ സന്ദേശമെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മയാണ് താനെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തക ദയബായി. ബട്ടർഫ്ലൈ ഫൗണ്ടേഷൻ ഫോർ ടി.സി.ഐക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചതിൻ്റെ ആഘോഷത്തോടനുബന്ധിച്ച് നടന്നസ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദയഭായി.
പുളിക്കൽ കവലയിലെ സി.എസ്.സെൻ്ററിൽ നടന്ന പരിപാടി എം.ജി.യു. ത്രിഎ ഡയറക്ടർ
ഡോ.ടോണി. കെ.തോമസ് ഉദ്ഘാടനം ചെയ്തു. MGU3A & ബട്ടർഫ്‌ളൈ ഫൌണ്ടേഷൻ മെന്റർ ഡോ. സി. തോമസ് എബ്രഹാം ആമുഖ പ്രഭാഷണം നടത്തി.ടി.സി.ഐ ഏഷ്യ സെന്ററിന്റെ ഉദ്ഘാടനം മാൽദിവ്സ് ടി.സി.ഐ ഫെസിലിറ്റേറ്റർ ആമിനാത് ഷിഫാ നിർവഹിച്ചു. ബട്ടർ ഫ്ലൈ ഫൗണ്ടേഷൻ സംസ്‌ഥാന കോഓർഡിനേറ്റർ ഗീത സാരസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി തേർഡ് ഏജ് പ്രോഗ്രാമിൻ്റെ (എം.ജി.യു. ത്രിഎ) സന്ദേശം ജനഹൃദയങ്ങളിലെത്തിച്ച ജോയ് തങ്കി, എം.കെ. ശ്രീലേഖ എന്നിവരെ ആദരിച്ചു.. ജനറൽ കൺവീനർ സധീര ഉദയകുമാർ, ട്രെയ്‌നിങ് കോഓർഡിനേറ്റർ അക്കമ്മ മാത്യു എന്നിവർ സംസാരിച്ചു.