കാഞ്ഞിരപ്പള്ളി - മുണ്ടക്കയം മതമ്പായിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ പുരുഷോത്തമൻ്റ തമ്പലക്കാട്ടെ വീട്ടീൽ ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് സന്ദർശിച്ചു. മതമ്പയിൽ വീട്ടമ്മയെ കൊന്ന കാട്ടുകൊമ്പൻ ആന തന്നെയാണ് തൻ്റെ പിതാവിനെയും കൊന്നതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന പുരുഷോത്തമൻ്റെ മകൻ രാഹുൽ ഡി.സി.സിപ്രസിഡൻ്റിനോട് പറഞ്ഞു. രാഹുൽ ഡിസിസി ജനറൽ സെക്രട്ടറി പ്രൊ: റോണി കെ ബേബി , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നിബു ഷൗക്കത്ത്, കെ. എസ് യു ജില്ലാ പ്രസിഡൻ്റ് കെ.എൻ. നൈസാം എന്നിവർ ഒപ്പമുണ്ടായിരുന്നു.
The NewsMalayalam updates -കാട്ടാന ആക്രമണത്തിൽ ഇന്നലെ മരണമടഞ്ഞ പുരുഷോത്തമൻ്റെ ഭവനം ഡി. സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് സന്ദർശിച്ചു.
ജൂലൈ 30, 2025
news malayalam