സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രാസലഹരി മഫിയായെ അടിച്ചമർത്തണമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശൃപ്പെട്ടു.ലഹരി മാഫിയ അഴിഞ്ഞാടുന്ന കേരളം എന്ന മുദ്രാവാകൃം ഉയർത്തി പൊൻകുന്നത്തു നടത്തിയ പ്രതിഷേധ ജ്വാലയും സായാഹ്ന ധർണ്ണയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വഃ പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു .മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലൂസിജോർജ്ജ് അദ്ധൃക്ഷത വഹിച്ചു. പ്രെഫസർ റോണി.കെ.ബേബി മുഖൃപ്രഭാഷണം നടത്തി,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡാനിജോസ്,ഉഷാകുമാരി ,സനോജ് പനക്കൽ, ടി.കെ.ബാബുരാജ്, ഇന്ദുകല എസ് നായർ, പ്രീത ബിജൂ, പി.സി.ത്രേസൃമ്മ,ലൈസാമ്മ സണ്ണി,ശൃാംബാബു,
സൂരജ്ദാസ് ,ബിജുമുണ്ടുവേലി,ഇ.ജെ.ഫിലിപ്പ് പ്രസംഗിച്ചു.
2/7/2025