വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാമ്പഴ - ചക്ക കാർഷിക മേള മാമ്പഴം കഴിച്ചും ചക്ക മുറിച്ചും എം.എൽ.എ മാത്യു റ്റി തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വർഗീസ് മാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ലിനോജ് ചാക്കോ, ഏലിയാസ് ഇ എ, സാജൻ വർഗീസ്, ജേക്കബ് വർഗീസ്, റ്റി ജെയിംസ്, ജോയ് ജോൺ, ലോണി ടൈറ്റസ്, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. മേള ഏഴാം തീയതി അവസാനിക്കും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപതിൽ പരം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ആരംഭിച്ചു. കൂടാതെ നടീൽ വസ്തുക്കളുടെയും, വിത്തുകളും, അടുക്ക ഉപകരണങ്ങൾ തുടങ്ങിയ സ്റ്റാളുകളും മേളയിലുണ്ട്. ചക്ക ഉൽപ്പന്നങ്ങളുടെ വിപുലമായ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്, കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോർട്ടും മേളയിലുണ്ട്.
🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔🥭🥔