തൊടുപുഴ പോലീസിന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.
അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി. സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം. നേരത്തെ വർഗീയ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. സമാന പരാമർശങ്ങൾ നടത്തിയതിന് നേരത്തെയും പി.സി ജോർജിനെതിരെ കേസെടുത്തതാണ്. എന്നാൽ കൃത്യമായ ശിക്ഷ നൽകാത്തത് കൊണ്ടാണ് പി.സി ജോർജ് തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.