The NewsMalayalam updates. മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ അന്തരിച്ചു*

Hot Widget

Type Here to Get Search Results !

The NewsMalayalam updates. മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ അന്തരിച്ചു*






മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പത്മരാജന്‍അന്തരിച്ചു. 93 - വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 1983-87 വരെ കെപിസിസി അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.

ധനകാര്യ, വൈദ്യുതി, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ട് തവണ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരില്‍ ആയിരുന്നു ജനനം.

കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പത്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്.

ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ-ഐഡിയ, മുംബൈ). മരുമകൾ: സ്മ‌ിത.