The NewsMalayalam updates നിറപുത്തരി ജൂലൈ 30 ന്; പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

Hot Widget

Type Here to Get Search Results !

The NewsMalayalam updates നിറപുത്തരി ജൂലൈ 30 ന്; പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

 




നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. 

ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. നിറപുത്തരിയ്ക്കായുള്ള  നെൽകതിരുകളുമായി ഘോഷയാത്ര നാളെ രാവിലെ  4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 

നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.