The news malayalam updates"നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചുവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

Hot Widget

Type Here to Get Search Results !

The news malayalam updates"നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചുവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.  നിയുപരമായ കാര്യങ്ങൾ ചർച്ച ചെയ്ത് ശേഷമേ മോചിതയാകാൻ സാദ്ധ്യതയുള്ളൂവെന്നാണ് അറിയിപ്പ് '

വധ ശിക്ഷ റദ്ദു ചെയ്യുന്നതുൾപ്പടെയുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്.  ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം ഉണ്ടായതെന്നും  കാന്തപുരത്തിന്‍റെ ഔദ്യോഗിക ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.