*The NewsMalayalam updates* ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസാചാരണം ഭക്തിനിർഭരം.

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസാചാരണം ഭക്തിനിർഭരം.

ഇംഗ്ലണ്ട് - ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസാചാരണം ഭക്തിനിർഭരം. 

ലണ്ടനിലെ തൊണ്ടൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൺ കമ്മ്യൂണിറ്റി സെൻ്റർ വച്ചാണ് ചടങ്ങുകൾ നടത്തിയത്.അന്ന് ദിവസം ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവാസമിതിയുടെ ബാലവേദി അവതരിപ്പിച്ചു നാടകം സീത സ്വയവരം ശ്രദ്ധേയമായി. തുടർന്ന് ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവാസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീതം, രാമായണത്തെ ആസ്പദമാക്കി കുട്ടികൾക്ക് നടയത്തിയ ചിത്ര രചനയുടെ പ്രദർശനവും, സർട്ടിഫിക്കറ്റ് വിതരണവും. നടന്നു.അതനുസരിച്ച് ക്ഷേത്രാചാര ചടങ്ങുകളുടെ ഭാഗമായി ദീപാരാധന, അന്നദാനം എന്നിവ നടത്തി.ലണ്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ പുണ്യമായ രാമായണമാസ സായം സന്ധ്യയിൽ പങ്കെടുത്തു.