കാഞ്ഞിരപ്പളളി- ബ്ലോക്ക് പഞ്ചായത്തിൻറെയും മണിമല ഗ്രാമപഞ്ചായത്തിൻറേയും നേതൃത്വത്തിൽ മണിമല ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ അമൃത് സരോവർ പദ്ധതിയിൽ 7 ലക്ഷം രൂപ ചിലവഴിച്ച് പുനഃരുദ്ധാരണം നടത്തി ഉപയോഗ്യമാക്കിയ മേലേക്കുളത്തിൻരെ ബ്ലോക്ക് പഞ്ചായത്ത് പ്രിസഡൻറ് അജിത രതീഷ് നിർവ്വഹിച്ചു. കഴിഞ്ഞ പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും പെട്ട് മൂടിപോപയി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന മേലോകുളം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗ്യമാക്കി പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സിറിൾ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, കെ.എസ്. എമേഴ്സണ്‍, സാജൻ കുന്നത്ത്, രത്നമ്മ രവീന്ദ്രൻ, ബി.ഡി.ഒ. ഫൈസൽ എസ്., ജോ.ബി.ഡി.ഒ. സിയാദ് ടി.ഇ., വ്യവസായ വകുപ്പ് ഓഫീസർ കെ.കെ. ഫൈസൽ, പഞ്ചായത്ത് മെമ്പർമാരായ റോസമ്മ ജോണ്‍, ഷാഹുൽ ഹമീദ്, മോളി മൈക്കിൾ, ജമീമ പി.സി., എം.ജി.എൻ.ആർ.ഇ.ജി.എസ്. ജീവനക്കാരായ രഹ്ന രമേശ്, ടോമി, സതീശ് തുടങ്ങിയവർ പ്രസംഗിച്ചു.