The News Malayalam updates- ശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവിൽ; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു,*

Hot Widget

Type Here to Get Search Results !

The News Malayalam updates- ശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവിൽ; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു,*







ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ  ഉത്തരം വെപ്പ് ചടങ്ങ് നടന്നു.   


 വ്യാഴാഴ്ച ഉച്ചയ്ക്ക്   11. 58  നും   12 . 20 നും  ഇടയിലുള്ള  മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്താണ്   ഉത്തരം  വയ്പ്പ്  ചടങ്ങ് നിർവഹിച്ചത്.


 മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്.


 നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്നവിധിയിൽ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിന്റെ നിർമ്മാണം. 


നിലവിൽ 60 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ  പൂർത്തീകരിച്ചിട്ടുണ്ട്. 


 തേക്കിൻ  തടിയും  ചെമ്പ് തകിടും  കല്ലും  ഉപയോഗിച്ചാണ്  ശ്രീ കോവിൽ  നിർമ്മിക്കുന്നത്.


 ചടങ്ങിൽ ശബരിമല എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ശ്യാമപ്രസാദ്, ശബരിമല അഡ്മിനിസ്ട്രേറ്റ് ഓഫീസർ ബിജു വി നാഥ്,   . അസി.എക്സിക്യൂട്ടീവ്  ഓഫീസർ  ശ്രീനിവാസ് ,  അസി. എഞ്ചിനിയർമാരായ  മനോജ്കുമാർ,  സുനിൽകുമാർ,  ക്ഷേത്ര  ശിൽപി   മഹേഷ് പണിക്കർ എന്നിവർ പങ്കെടുത്തു.