വിഖ്യാത ജര്‍മ്മന്‍ നാടകകൃത്തായിരുന്ന ബ്രഹ്‌തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ക്ക് മുല്ലനേഴി നല്‍കിയ മൊഴിമാറ്റമാണ്.
അറിവുകൊണ്ടാണ് പട്ടിണി മാറ്റേണ്ടതെന്ന്, അറിവുകൊണ്ടാണ് ചൂഷണത്തെ ചെറുക്കേണ്ടതെന്ന്, അറിവു കൊണ്ടാണ് അസമത്വം ഇല്ലാതാക്കേണ്ടത് എന്നത് ഇതിനേക്കാള്‍ ലളിതമായി എങ്ങനെ പറയാനാകും?
അറിവാണ് എല്ലാം. അറിവിന് എല്ലാക്കാലവും എല്ലാ സമൂഹങ്ങളും മൂല്യം കല്‍പിച്ചിരുന്നുവെങ്കിലും മുമ്പില്ലാത്തവണ്ണം അറിവ് ലോകത്തെയും ജീവിതത്തെയും മാറ്റി മറിക്കുകയാണ്. വായിക്കുക, അറിവ് സമ്പാദിക്കുക, അപ്റ്റുഡേറ്റായിരിക്കുക തുടങ്ങിയവ Staying ahead of the Curve എന്ന പുതുകാല മൂല്യത്തിന്, നിലനില്‍പിന്, എക്‌സലന്‍സിന് അത്യാവശ്യമാണ്.
വായിക്കുക, വായിച്ചു കൊണ്ടേയിരിക്കുക.
എല്ലാവര്‍ക്കും വായനാദിനാശംകള്‍!
കെപിസിസി സാംസ്കാരിക സാഹിതിയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു.
സുധാമേനോന്റെ ഇന്ത്യ എന്ന ആശയം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്.