കൂട്ടിക്കൽ:രോഗക്കിടക്കയിലാണ് രണ്ട് ആളുകളുടെ ജവീൻ രക്ഷിക്കുന്നതിനായി പഞ്ചായത്ത് ജീവൻ രക്ഷാ സമിതി ധനസമാഹരണത്തിന് ഞായറാഴ്ചയിറങ്ങും. കൂട്ടിക്കൽ പഞ്ചായത്ത് 11–ാം വാർഡിൽ തേൻപുഴ ഭാഗത്ത് ചെങ്ങനാരിപറമ്പിൽ സിജോയുടെ ഭാര്യ ജെസി (32), മൂന്നാം വാർഡിൽ മാത്തുമല കൊച്ചുകുന്നേൽ പ്രിൻസ് മാത്യു(28) എന്നിവർക്കായാണു 2 ഞായറാഴ്ച രാവിലെ ഒൻപത് മുതൽ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ധനസമാഹരണം നടത്തുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന പ്രത്യേകതരം അപസ്മാര രോഗത്താൽ ജെസി എന്ന യുവതി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് വയസും നാല് മാസവും പ്രായമുള്ള കൊച്ചു കുട്ടികൾ അടങ്ങിയ കുടുംബം ഇതോടെ ദുരിതത്തിലായി. വെന്റിലേറ്ററിലും ഐസിയുവിലുമായി ജെസിയുടെ ജീവൻ നിലനിർത്തി വരികയാണ്. ഇപ്പോൾ തന്നെ 12 ലക്ഷത്തോളം രൂപയുടെ ചികിത്സ നൽകി. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്താൽ മാത്രമേ ജെസിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ. ഇവർ സി പി ഐ എം തേ
ൻ പുഴയിലെ ഇ എം എസ് നഗറിൽ വെച്ചു നൽകിയ വീട്ടിലാണ് താമസം. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത പ്രിൻസ് മാത്യുവിന് കുടൽ സംബന്ധമായ രോഗത്തെ തുടർന്ന് വൻ കുടൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയ നടത്തേണ്ടതുണ്ട്. വളരെ നാളുകളായി യുവാവ് ചികിത്സയിലാണ്. ഉറ്റവർ ഇല്ലാതെ തനിച്ച് താമസിക്കുന്ന പ്രിൻസിന് തുടർ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും. രണ്ട് പേർക്കുമായുള്ള ചികിത്സാ ചെലവിനുള്ള തുക സമാഹരിക്കുക എന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഇത്രയും തുടക ലഭ്യമായില്ലെങ്കിൽ രണ്ടാം ഘട്ടമായി സമീപ പഞ്ചായത്തുകളിലും ധന സമാഹരണം നടത്താനാണ് നീക്കമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു, ജീവൻ രക്ഷാ സമിതി ചെയർമാൻ പി.കെ.സണ്ണി, കൺവീനർ ജിജോ കാരയ്ക്കാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ജീവൻ രക്ഷാ സമിതിയുടെ പേരിൽ മീനച്ചിൽ ബാങ്കിൽ ആരംഭിച്ച അക്കൗണ്ട് നമ്പർ 8370031000010041 ഐഎഫ്എസ്ഇ – FDRL01MEUCB