The News Malayalam updates - പ്രശസ്‌ത തെലുഗു ടെലിവിഷൻ വാർത്താ ചാനൽ അവതാരകയും കവയത്രിയുമായ സ്വേച്ച വോട്ടാർക്കറെ (40) സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.*

Hot Widget

Type Here to Get Search Results !

The News Malayalam updates - പ്രശസ്‌ത തെലുഗു ടെലിവിഷൻ വാർത്താ ചാനൽ അവതാരകയും കവയത്രിയുമായ സ്വേച്ച വോട്ടാർക്കറെ (40) സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.*




വെള്ളിയാഴ്ച രാത്രി ചിക്കഡ്‌പള്ളിയിലെ ജവഹർനഗറിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് രാത്രി 9.30ന് അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് ചിക്കഡ്പള്ളി ഇൻസ്പെക്ട‌ർ രാജു നായിക് പറഞ്ഞു. സ്വേച്ചയുടെ വീട്ടിലെത്തിയപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബ പ്രശ്‌നങ്ങൾ മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. "ഇതുവരെ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വേച്ചയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംശയാസ്പപദമായ മരണത്തിന് കേസെടുത്തു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി,” അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.