പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്.
വിവിധ KSBC ഔട്ലെറ്റുകളിൽനിന്നായി വാങ്ങി ചാക്കിൽ സൂക്ഷിച്ച് വിൽപ്പനക്കായി കൊണ്ടുപോകവേയാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ബിനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് വി. റ്റി, റെജി കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർ അനുരാജ് എക്‌സൈസ് ഡ്രൈവർ മധു. കെ. ആർ എന്നിവർ ചേർന്നാണ് കേസ് എടുത്തത്.