കാഞ്ഞിരപ്പള്ളി -എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമരംപാറ ഗവ. ട്രൈബൽ എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം നടത്തി..
ഏരിയ പഠനോപകരണ വിതരണം സി പി ഐ എം കോട്ടയം ജില്ല കമ്മിറ്റി അംഗവും എരുമേലി പഞ്ചായത്ത് അംഗം കൂടിയായ തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു.സംഘടനയുടെ ഏരിയ പ്രസിഡന്റ് അമൽ ഡോമിനിക് അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി അസ്‌ലം മുഹമ്മദ്, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് കുമാർ, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അജ്മൽ നൗഷാദ് എന്നിവർ സംസാരിച്ചു.