news malayalam updates സേവനമാകണം ജനപ്രതിനിധിയുടെ മുഖമുദ്ര - ജോസ് കെ: മാണി എം.പി

Hot Widget

Type Here to Get Search Results !

news malayalam updates സേവനമാകണം ജനപ്രതിനിധിയുടെ മുഖമുദ്ര - ജോസ് കെ: മാണി എം.പി



അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക്  ധനസഹായം നൽകുന്ന  കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി.വെളിച്ചിയാനി സെന്റ് തോമസ്  ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ  എംഎൽഎ സർവീസ് ആർമി മുഖ്യ  രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അധ്യക്ഷനായി. പാറത്തോട്  പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ഇടച്ചോറ്റി ആശ്രമം രക്ഷാധികാരി സരസ്വതി തീർഥപാദസ്വാമികൾ, പാറത്തോട് മുഹിയുദീൻ ജമാഅത്ത് ചീഫ് ഇമാം  ജനാബ് അനസ് അൽ ഖാസിമി എന്നിവർ   അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി.പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായ  അഡ്വ. സാജൻ കുന്നത്ത്,ജോർജുകുട്ടി ആഗസ്തി,  ബിജോയ് ജോസ്, തോമസ് കട്ടയ്ക്കൽ,  ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്,  സോഫി  ജോസഫ്,   കെ.പി സുശീലൻ,  ജിജിമോൾ  ഫിലിപ്പ്, ബാബൂ ടി ജോൺ, തോമസ് ചെമ്മരപ്പള്ളിൽ, ജിൻസ് കുഴിക്കൊമ്പിൽ, അബേഷ് അലോഷ്യസ്, സണ്ണി വാവലാങ്കൽ,  എംഎൽഎ സർവീസ് ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി , ഡോ.ആൻസി ജോസഫ്, സുജ എംജി, പി എം സെബാസ്റ്റ്യൻ പുല്ലാട്ട്, പിപിഎം നൗഷാദ്,  അരുൺ ആലക്കപറമ്പിൽ, അജ്മൽ