news malayalam updates: ''കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നാടൻ പാട്ടും പടയണിയും പരിശീലനത്തിന് തുടക്കമായി '

Hot Widget

Type Here to Get Search Results !

news malayalam updates: ''കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നാടൻ പാട്ടും പടയണിയും പരിശീലനത്തിന് തുടക്കമായി '


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേത്യത്വത്തില്‍ സൗജന്യമായി നാടന്‍ പാട്ടും,പടയണിയും പഠിപ്പിക്കുന്നു. വജ്രജൂബിലി കലാകാരന്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. വിഴിക്കത്തോടും, മുട്ടപ്പളളിയിലും, ചോറ്റിയിലും ,വേലനിലത്തും ആയി 4 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുo. അഞ്ചു വയസ്സു മുതല്‍ ഏതു പ്രായത്തിലുളളവര്‍ക്കും ഈ  പരിശീലനകളരിയില്‍ പങ്കെടുക്കാം. ശനി,ഞായര്‍ തുടങ്ങിയ അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്.കലാകാരന്‍മാര്‍ക്കുളള വേതനം ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്നതാണ്. ഈ വര്‍ഷത്തെ ബ്ലോക്ക് തല ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  അജിത രതീഷ് നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളിമടുക്കക്കുഴി അദ്ധ്യക്ഷനായി. ജില്ലാ കോഡിനേറ്റര്‍ അനൂപ് , ലൈബ്രററിയ കൗണ്‍സില്‍ അംഗം ശിവന്‍ മാഷ് , സെക്രട്ടറി കെ.ബി സാബു, കെ.കെ പരമേശ്വരന്‍ എന്നിവർ സംസാരിച്ചു.