News Malayalam

Hot Widget

Type Here to Get Search Results !

the News malayalam updates ബിനോ പി ജോസിന് ഡോക്ടറേറ്റ്* ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎൻ യു) ഡോ : ബർട്ടൺ ക്ലീറ്റസിന്‍റെയും കാലിക്കറ്റിലെ ഡോ : കെ. എസ് മാധവന്‍റെയും കീഴിൽ ഗവേഷണം പൂർത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ ബിനോ പി. ജോസ്. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചു കേരളത്തിൽ നടന്ന വൈദ്യശാസ്ത്ര ചർച്ചകളായിരുന്നു പഠന വിഷയം. മുണ്ടക്കയം പെരുംതോട്ടം ജോസിന്‍റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ആനക്കല്ല് സെന്‍റ് ആൻറണീസ് സ്കൂൾ അധ്യാപിക. മക്കൾ: സുകൃത, ബോധി, നളന്ദ.*

*the News malayalam updates* *എം.ഇ. മുഹമ്മദ് നാസർ ഈരാറ്റുപേട്ട : മുട്ടത്തിപ്പറമ്പിൽ കുടുംബാംഗം എം.ഇ. മുഹമ്മദ് നാസർ (60) നിര്യാതനായി. ഈരാറ്റുപേട്ടയിലെ പ്രമുഖ കലാകാരനും, ഈരാറ്റുപേട്ട FACE ൻ്റെ സജീവ പ്രവർത്തകനും ദീർഘകാലം പ്രവാസിയുമായിരുന്നു. മക്ക സി മെൻ്റ്സ് ഗ്രൂപ്പിൻ്റെ മാനേജരായി ദീർഘകാലം ജോലി ചെയ്തിരുന്നു. ഇലവുങ്കൽ കുടുംബാംഗം സീനത്ത് ആണ് ഭാര്യ. നൈല നെസ് ലിൻ (UK) , നേഹ നൗറിൻ എന്നിവർ മക്കളാണ്. ബാദുഷ് മരുമകനാണ്. കബറടക്കം ഉച്ചക്ക് 1 മണിക്ക് പുത്തൻ പള്ളിയിൽ നടത്തി.*