എരുമേലി - കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് തിരോധാന കേസ് പുനരന്വേഷണത്തിന് സി.ബി.ഐ എരുമേലിയിൽ ഓഫീസ് തുറന്നു. അന്വേഷണം ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി എരുമേലി ടിബിയിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ സമർപ്പിച്ച അതിപ്രധാനമായ തെളിവുകളും ഫോട്ടോകളും പരിശോധിച്ചതിന് ശേഷം പുനരന്വേഷണം നടത്താൻ സി ബി ഐയോട് ഉത്തരവിടുകയായിരുന്നു. മുണ്ടക്കയത്തേ ലോഡ്ജ് ജീവനക്കാരുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് ആവശ്യമെങ്കിൽ നുണ പരിശോധന നടത്താനും സാദ്ധ്യതയുണ്ട്. തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാൻ സി ബി ഐ അപേക്ഷ നൽകിയിരുന്നെങ്കിലും പുതിയ തെളിവുകൾ പ്രകാരമാണ് കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടത് .
*the news malayalam updates -* -ജസ്ന മരിയ ജയിംസ് തിരോധാനക്കേസ് സി ബി ഐ പുനരന്വേഷണം നടത്തും.*
മാർച്ച് 17, 2026
news malayalam
