News Malayalam

Hot Widget

Type Here to Get Search Results !

'the news malayalam updates കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു.* കാഞ്ഞിരപ്പള്ളി - കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം 23 - 09 - 2025, ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം. മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.

the News malayalam updates മോഹൻലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്* മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.