ഇടുക്കി മൂന്നാറിൽ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജ് അടക്കം ആറ് അഭിനേതാക്കൾക്ക് പരിക്കേറ്റു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത്.
ജോജു ഉൾപ്പെടെയുള്ളവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം മൂന്നാറിൽ നടന്നുവരികയാണ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആർക്കും തന്നെ ഗുരുതരപരിക്കുകളില്ല. ജോജു ഓടിച്ച സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്.