News Malayalam

Hot Widget

Type Here to Get Search Results !

The News Malayalam updates - കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.*

The News Malayalam updates - ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മെമ്മോറിയൽ അവാർഡ് വി.ഡി സതീശന് തിരുവനന്തപുരം: ഗാന്ധി ചിത്രമണ്ഡലം ഏർപ്പെടുത്തിയിട്ടുള്ള അഖിലേന്ത്യാ ഗാന്ധി സ് മാരകനിധി ചെയർമാനായിരു ന്ന പി. ഗോപിനാഥൻ നായരുടെ പേരിലുള്ള അവാർഡ് പ്രഖ്യാപിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മെമ്മോറിയൽ അവാർഡ് പ്രതിപക്ഷ നേതാവ് വീ ഡീ സതീശന് നൽകാൻ ആണ് ജഡ്‌ജിങ് കമ്മിറ്റി തീരുമാനിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ എം ജയിംസ് ചെയർമാനും മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രൊഫ: എസ് വറുഗീസ്, മുൻ ജില്ലാ ജഡ്‌ജി പി.ഡി ധർമ്മരാജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 25000 രൂപയുടെ ക്യാഷ് അ വാർഡും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന അ വാർഡ് ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് നെയ്യാറ്റിൻകര ഡോ. ജി.ആർ പബ്ലിക് സകു ളിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ പ്രതിപക്ഷ നേതാവിന് സമ്മാനിക്കും.

*The News Malayalam updates - പി വി അൻവർ വിഷയം അടഞ്ഞ അധ്യായമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.* നിലമ്പൂർ ജയത്തിലെ ക്രഡിറ്റിനെക്കുറിച്ച് തർക്കമില്ലെന്നും നിലമ്പൂരിലെ ക്രഡിറ്റ് പ്രവർകത്തകർക്കാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിൻ്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. നിലമ്പൂർ ഫലത്തിന് ശേഷം എൽഡിഎഫിൽ അനൈക്യമാണെന്നും എന്നാൽ ഒരു പാർട്ടിയെയും ഇപ്പോൾ യുഡിഎഫിലേക്ക് ക്ഷണിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പി.വി.അൻവറിനെ യുഡിഎഫിൽ എടുക്കേണ്ടെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ പൊതുവികാരം. അൻവറിനെ എടുക്കണമെന്ന് കെ.സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും എടുക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ശശി തരൂരിന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതിനിടെ കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തീകരിക്കാൻ രാഷ്ട്രീയകാര്യസമിതിയിൽ തീരുമാനമായി.