വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിൻ്റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആർ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ് മെമ്പർമാരെയും അയോഗ്യരാക്കി. തുഷാർ വെള്ളാപ്പള്ളിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി.
നേരത്തെ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകിയതും വിവാദമായിരുന്നു. പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാനായിരുന്നു രാഷ്ട്രപതിയുടെ നിർദേശം. വെള്ളാപ്പള്ളി പത്മ പുരസ്‌കാരത്തെ അധിക്ഷേപിച്ചയാളും ക്രിമിനൽ കേസിലെ പ്രതിയുമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറാണ് പരാതി നൽകിയത്
