ഈരാറ്റുപേട്ട: ആനപ്രേമികളുടെ പ്രിയ കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചരിഞ്ഞു.
കോട്ടയം പാലാ മേലമ്പാറയിൽ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചരിഞ്ഞത്. ഇന്ന് വൈകിട്ട് 4-ന് വീട്ടുപരിസരത്ത് കുളിക്കുന്നതിനിടെ ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻ തന്നെ മൃഗഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു.
അരുണാചൽ വനങ്ങളിൽ നിന്ന് 25 വർഷം മുൻപ് കേരളത്തിലെത്തിച്ച ബ്രഹ്മദത്തൻ 298 സെന്റിമീറ്റർ ഉയരമുള്ള കൊമ്പനാണ്. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയിട്ടുള്ള ബ്രഹ്മദത്തൻ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്ര ഉത്സവങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. ശാന്തസ്വഭാവിയായ ഗജവീരന്റെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടക്കും.
#Erattupetta #Pala #Kottayam #PallattuBrahmadathan #ElephantDeath #KeralaElephant #Gajarajan #ThrissurPooram #Paramekkavu #LightningStrike #Minnel #KottayamNews #ErattupettaNews #Aanapremi #KeralaNews #NewsMalayalam #BreakingNews
