_ദുബായ്:_ ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 ബോയിങ് 737 വിമാനത്തിൽ വൻ ദുരന്തം ഒഴിവാക്കി മുംബൈ ഘാട്കോപ്പർ സ്വദേശി _ക്യാപ്റ്റൻ സ്മിത് മച്ചാർ._
സൗദി വ്യോമാതിർത്തിക്ക് മുകളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് കത്തി ഉപയോഗിച്ച് ക്യാപ്റ്റനെ കുത്തി വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു. വെറും 30 സെക്കൻഡിൽ വിമാനം 14,300 അടി താഴേക്ക് പതിച്ചു.
ഗുരുതരമായി കുത്തേറ്റ് ചോരവാർന്നിട്ടും ക്യാപ്റ്റൻ സ്മിത് പിടിച്ചുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെ യാത്രക്കാരും ഓഫ് ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി _174 യാത്രക്കാരുടെ ജീവൻ_ രക്ഷിച്ചു.
_നിലവിൽ_ തബൂക്കിലെ ആശുപത്രിയിൽ നിന്ന് തുടർചികിത്സക്കായി ദുബായിലേക്ക് മാറ്റിയ ക്യാപ്റ്റന്റെ ആരോഗ്യനില തൃപ്തികരമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ ക്യാപ്റ്റന്റെ ധീരതയെ പ്രശംസിച്ചു.
#Captain Smit Machhar, #Smit Machhar, #Flydubai Hero Pilot,
#Flydubai FZ1073, #Indian Pilot Hero, #Mumbai Pilot,
#Smit Machhar News Malayalam, #The News Malayalam,
#Aviation News, #Hero Captain, #Tabuk #Emergency Landing,
#PM Modi Praises Pilot, #Real Hero
ഗാന്ധിജയന്തി ആശംസകൾ....
