തിരുവനന്തപുരം: ദേശാഭിമാനി ടി.കെ മാധവന്റെ സ്മരണയ്ക്കായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയോദ്ഗ്രഥന പുരസ്കാരം കോൺഗ്രസിന്റെ ദേശീയ നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലിന്.
ട്രസ്റ്റ് ഭാരവാഹികളായ പി.ടി സ്കറിയ, ടി.എൻ ബോബകുമാർ, എം എം മോഹൻദാസ് എന്നിവർ ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെയും ഭരണഘടനയെയും കാത്ത് സംരക്ഷിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് കെ.സി വേണുഗോപാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മുതിർന്ന മാധ്യമപ്രവർത്തകരായ പി.റ്റി.ചാക്കോ, കെ.ജി മുകുന്ദൻ തഴക്കര, ചെറുകര സണ്ണി ലൂക്കോസ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
പുരസ്കാരം ഒക്ടോബറിൽ കുട്ടനാട്ടിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
#KCVenugopal #TKmadhavanAward #DeshiyodgrathanaPuraskaram #Congress #AlappuzhaMP #Kuttanad #TKMadhavanMemorialTrust #KeralaNews #NationalIntegrationAward
