കങ്ങഴ
കങ്ങഴയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെയും, കലാസ്വാദകരെയും ഉൾപ്പെടുത്തിക്കൊണ്ട് *കങ്ങഴ ആർട്സ് സൊസൈറ്റി (KAS)* എന്നൊരു സംഘടന രൂപീകരിക്കപ്പെട്ട വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.
*2026 നവംബർ 8-ാം തീയതി വൈകിട്ട് 6.30-ന് പത്തനാട് ദേവീക്ഷേത്ര മൈതാനിയിൽ (കങ്ങഴ മാധവൻ നഗർ)* വച്ച് കങ്ങഴ ആർട്സ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം *ബഹു: കലാരത്ന ആർട്ടിസ്റ്റ് സുജാതൻ* നിർവ്വഹിക്കുന്നു.
അതോടനുബന്ധിച്ച് കേരളത്തിലെ അഞ്ച് പ്രൊഫഷണൽ നാടക സമിതികളുടെ ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ച് നാടകങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന *നാടകോത്സവം 2026 (നവംബർ 8,9,10,11,12 തീയതികളിൽ)* ന്റെ ഉദ്ഘാടനം *ബഹു: കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ: റോണി കെ ബേബി നിർവ്വഹിക്കും.
എല്ലാ പ്രിയപ്പെട്ടവരുടെയും പൂർണ്ണമായ സഹകരണവും സഹായവും പിന്തുണയും പരിപാടിയുടെ വിജയത്തിനായി ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
*അജി തകടിയേൽ*
(കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സാംസ്കാരിക സാഹിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി)
