*###✍️The News Malayalam Kerala* *#####എലിക്കുളം ഉരുളിക്കുന്നത്ത് കടന്നൽ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്*

Hot Widget

Type Here to Get Search Results !

*###✍️The News Malayalam Kerala* *#####എലിക്കുളം ഉരുളിക്കുന്നത്ത് കടന്നൽ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്*





കോട്ടയം

എലിക്കുളം:എലിക്കുളം ഗ്രാമ പഞ്ചായത്ത് ഉരുളികുന്നം രണ്ടാം വാർഡിൽ കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്.


ഉരുളികുന്നം ഇടശ്ശേരിൽ പുരയിടത്തിൽ വിറക് ശേഖരിക്കാനെത്തിയ വീട്ടമ്മയ്ക്കാണ് നിലത്ത് കുറ്റിച്ചെടികൾക്കിടയിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കുത്തേറ്റത്.

പരിക്കേറ്റ വീട്ടമ്മ പൈക സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം എം.എസ്. മനുവിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അടിയന്തരമായി കൂട് നശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് അറിയിച്ചു.


പടം - ഉരുളികുന്നം ഇടശ്ശേരിൽ പുരയിടത്തിൽ കുറ്റിച്ചെടികൾക്കിടയിൽ കണ്ടെത്തിയ കടന്നൽക്കൂട്


#Thenewsmalayalam #ElikulamPanchayat #Kanjirappally #WaspAttack #LocalNews

✍️ the news malayalam. com

Contact-9447509156/9496800915

Email - -surendrankodi@gmail.com

news malayalam