KOTTAYAM
പാറത്തോട്: പാലപ്ര ഉൾപ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജൽജീവൻ മിഷൻ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ നടപടി വേണമെന്ന് പാറത്തോട് ഗ്രാമപഞ്ചായത്ത് അവലോകന യോഗത്തിൽ ആവശ്യമുയർന്നു.
പ്രളയകാലത്ത് ആറുകളിലും തോടുകളിലും അടിഞ്ഞുകൂടിയ കല്ലും മണ്ണും മണലും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
ഇടക്കുന്നത്തും ചോറ്റിയിലും രണ്ട് കളിസ്ഥലങ്ങൾ അനുവദിക്കണം, പഴൂമല പി.ജി.ജി.എം ഗവ. യുപി സ്കൂളിന് ഒരു വാഹനം അനുവദിക്കണം, പഴൂമല വഴിയും ഇടക്കുന്നം വഴിയും മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം, ആനക്കല്ലിൽ പുതിയ സബ് സെന്റർ അനുവദിക്കണം എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.
പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് കാലപ്പഴക്കം മൂലം തകർന്നതിനാൽ നബാർഡിന്റെ സഹായത്തോടെ പുതിയ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ സഹായം നൽകണമെന്ന് എംഎൽഎയോട് അഭ്യർത്ഥിച്ചു.
പഞ്ചായത്തിന്റെ വികസനത്തിന് എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അഡ്വ: സെബാസ്റ്റ്യൻ എം.ജെ. എംഎൽഎ വാഗ്ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.
പാറത്തോട്ടിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജൽജീവൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് അവലോകന യോഗം. കളിസ്ഥലം, സ്കൂൾ വാഹനം, KSRTC സർവീസ്, സബ് സെന്റർ, പുതിയ ഷോപ്പിംഗ് മാൾ എന്നീ ആവശ്യങ്ങൾ എംഎൽഎക്ക് മുന്നിൽ. പഞ്ചായത്തിന്റെ വികസനത്തിന് പൂർണ പിന്തുണയെന്ന് എ.ജെ സെബാസ്റ്റ്യൻ എംഎൽഎ.
പടം - പാറത്തോട് ഗ്രാമപഞ്ചായത്തിലെ അവലോകനത്തിനെത്തിയ അഡ്വ: സെബാസ്റ്റ്യൻ എം.ജെ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം....
#Parathode #Palapra #JalJeevanMission #AJSebastianMLA #Gramapanchayat #KottayamNews #Development#TheNews Malayalam
✍️ the News malayalam. Com
Contact -9447509156/9496800915
Email-surendrankodi@gmail.com
