*ന്യൂസ് ഡെസ്ക്, കോട്ടയം:*
കാഞ്ഞിരപ്പള്ളി - പാറത്തോട് ചിറഭാഗം അഖില ഭാരത അയ്യപ്പസേവാസംഘം ശാഖ നമ്പർ - 205 പാറത്തോടിന്റെ ആഭിമുഖ്യത്തിൽ ശ്രീ ഭുവനേശ്വരി - ശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
സെപ്റ്റംബർ മാസം 15-ന് (ചിങ്ങം 30) ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. വിഘ്നങ്ങൾ തീർക്കുന്ന വിഘ്നേശ്വരൻ്റെ ഭക്തിനിർഭരവും ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുമായ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഭക്തർക്ക് പങ്കെടുക്കാം.
രാവിലെ 5.30-ന് നട തുറപ്പ്, 5.45-ന് നിർമ്മാല്യദർശനം, 7.00 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11.30-ന് നടയടപ്പ്. രാവിലെ 9 മണിക്ക് നടക്കുന്ന പൂർണ്ണാഹുതിയിൽ ഭക്തജനങ്ങൾ ഏവരും പങ്കെടുക്കണമെന്ന് ഭാരവാഹികളായ നിജി ഭാർഗ്ഗവൻ , കെ ബാബുരാജ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - 8137086589, സെക്രട്ടറി - 9447117164.
✍️ the news malayalam.com
Contact- 9447509156/9496800915
Email -surendrankodi@gmail.com
#Parathode #Kanjirappally #Kottayam #VinayakaChathurthi #GanapathiHomam
#BhuvaneswariTemple #AshtadravyaGanapathiHomam #TheNewsMalayalam
#KottayamNews #TempleNews #പാറത്തോട് #കാഞ്ഞിരപ്പള്ളി #ഗണപതിഹോമം #വിനായകചതുർത്ഥി
