*✍️the news malayalam updates-* *1946 മുതൽ 2026 വരെ - അറിവിന്റെ കാവൽക്കാരായി ഇടക്കുന്നം ഗ്രന്ഥശാല; 80-ാം വാർഷികം ഉദ്ഘാടനം ചെയ്ത് അഡ്വ. സെബാസ്റ്റ്യൻ M J*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *1946 മുതൽ 2026 വരെ - അറിവിന്റെ കാവൽക്കാരായി ഇടക്കുന്നം ഗ്രന്ഥശാല; 80-ാം വാർഷികം ഉദ്ഘാടനം ചെയ്ത് അഡ്വ. സെബാസ്റ്റ്യൻ M J*


കാഞ്ഞിരപ്പള്ളി

പാറത്തോട്:* ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടി പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അന്നമ്മ വറുഗീസ് സന്നിഹിതയായിരിരുന്നു.

ഗ്രന്ഥശാലയോടനുബന്ധിച്ച് ആരംഭിച്ച പ്രാഥമിക കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പൊതുജനങ്ങൾക്ക് അറിവിനൊപ്പം സാങ്കേതിക പരിജ്ഞാനം കൂടി പകരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം.

1946-ൽ ആരംഭിച്ച് എട്ട് പതിറ്റാണ്ടുകളായി അറിവിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും കേന്ദ്രമായി നിലകൊള്ളുന്ന ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ അംഗങ്ങൾക്കും എം.എൽ.എ അഭിനന്ദനങ്ങൾ അറിയിച്ചു.

#Parathode #Idakkunnam #GandhiSmarakaGranthasala #80thAnniversary #PoonjarMLA #Sebastian MJ #KanjirappallyNews #LibraryNews # The news Malayalam#Kanjirapally