Kottayam
*പൊൻകുന്നം:* 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള റോഡിൻ്റെ അരികിൽ നിർത്തിയിരുന്ന ബൈക്ക് കത്തിനശിച്ചു.
*സംഭവം നടന്നത്:*
ബുധനാഴ്ച 7 മണിക്ക് ആണ് സംഭവം. തെക്കേത്തുകവല കൈപ്പനാനിക്കൽ സ്വദേശി *ഷിബുമോൻ്റെ പാഷൻ പ്രോ ബൈക്ക്* ആണ് പൂർണമായും കത്തിനശിച്ചത്.
#### *വിശദാംശങ്ങൾ*
ഷിബുമോൻ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള റോഡരികിലാണ് ബൈക്ക് നിർത്തിയിരിക്കുന്നത്. 6 മണിക്ക് ബൈക്ക് വെച്ച ശേഷം ഷിബുമോൻ വീട്ടിലുണ്ടായിരുന്നു.
തീപിടിച്ച വിവരം അറിഞ്ഞ് ഉടൻ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് തീ പൂർണമായും അണച്ചത്. എന്നാൽ ബൈക്ക് പൂർണമായും കത്തിനശിച്ചു.
*അന്വേഷണം:* ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് പരിശോധന നടത്തി.
*വാർത്ത http://Malayalam.com, പൊൻകുന്നം*
#TheNewsMalayalam #പൊൻകുന്നം #കാഞ്ഞിരപ്പള്ളി #BikeFire #BreakingNews
