Kochi
*എറണാകുളം:* അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി *MC റോഡിലെ കാലടി ശ്രീശങ്കര പാലത്തിലൂടെയുള്ള ഗതാഗതം* പൂർണ്ണമായും നിരോധിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
*PWD നിരത്ത് പരിപാലന ഉപവിഭാഗം* പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം *2026 ഓഗസ്റ്റ് 8 മുതൽ 14 വരെ* രാത്രി *10:00 മണി മുതൽ പിറ്റേന്ന് രാവിലെ 6:00 മണി വരെ* ആണ് നിരോധനം.
#### *നിരോധന സമയം*
ഓഗസ്റ്റ് 08.08.2026 മുതൽ 14.08.2026 വരെ
*രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെ* - പൂർണ്ണ നിരോധനം
#### *ബദൽ യാത്രാ മാർഗങ്ങൾ*
*1. വലിയ വാഹനങ്ങൾ:*
അങ്കമാലിയിൽ നിന്നും MC റോഡ് വഴി പോകേണ്ട KSRTC ബസ്സുകളും മറ്റ് വലിയ വാഹനങ്ങളും *ആലുവ വഴി പെരുമ്പാവൂർ* എത്തി MC റോഡിലൂടെ യാത്ര തുടരണം.
പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കണം.
*2. ചെറു വാഹനങ്ങൾ:*
അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ *MC റോഡിലെ മൂർക്കൻ Jn* ൽ നിന്ന് തിരിഞ്ഞ് *മലയാറ്റൂർ - കോടനാട് പാലം* വഴി MC റോഡിലെ *വള്ളം Jn* ൽ എത്തിച്ചേരണം.
പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറു വാഹനങ്ങൾക്കും ഇതേ മാർഗം ഉപയോഗിക്കാം.
*3. മൂവാറ്റുപുഴ / പെരുമ്പാവൂർ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക്:*
CIAL അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറു വാഹനങ്ങൾ *MC റോഡിലെ വള്ളം ജംഗ്ഷനിൽ* നിന്ന് ഇടത്തോട്ട് തിരിഞ്ഞ് *വള്ളം - പറവൂർ പാലം - പുതിയേടം Jn - കാഞ്ഞൂർ* വഴി എയർപോർട്ടിലേക്ക് പോകണം.
യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഭ്യർത്ഥിച്ചു.
*കൂടുതൽ വിവരങ്ങൾക്ക്:* 7594975407 / 7593870450
*The news http://Malayalam.com, എറണാകുളം*
#TheNewsMalayalam #MCRoad #KaladyBridge #PWD #TrafficAlert #Ernakulam
