*✍️ the news malayalam Blog | എരുമേലി / മുക്കൂട്ടുതറ*
*എരുമേലി / മുക്കൂട്ടുതറ:* പാണപിലാവ് മഹാത്മാഗാന്ധി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി.
സമാപന സമ്മേളനം വാർഡ് മെമ്പർ *കെ കെ രാജൻ* ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് *ബിനു നിരപ്പേൽ* അധ്യക്ഷത വഹിച്ച യോഗത്തിൽ പാണപിലാവ് സെന്റ് ജോസഫ് ചർച്ച് വികാരി *ഫാദർ തോമസ് മുണ്ടാട്ട്* മുഖ്യ പ്രഭാഷണം നടത്തി.
മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് *ജിജിമോൾ സജി*, എസ്എൻഡിപി പാണപിലാവ് ശാഖ ജനറൽ സെക്രട്ടറി *ചന്ദ്രബാബു പാറടിയിൽ*, *ഗിരീഷ് തോക്കാട്ട്, ബിൻസ് കുഴിക്കാട്ട്, സജിമോൻ മുട്ടത്തുകുന്നേൽ* എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സമ്മാനവിതരണവും പായസവിതരണവും നടത്തി.
📲 കൂടുതൽ നാട്ടുവാർത്തകൾക്ക് Join ചെയ്യൂ:
https://chat.whatsapp.com/K1hh8wJQG7r857L63XzUPd
Contact -9447509156/9496800915
Email -surendrankodi@gmail.com
#ErumeliNews #Mukkoottuthara #Onam2026 #Panapilavu #TheNewsMalayalam
