*###**the news malayalam Kerala*#####* *കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡണ്ട് ബഹു. എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*###**the news malayalam Kerala*#####* *കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡണ്ട് ബഹു. എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു.*



കോട്ടയം - കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ പ്രസിഡൻ്റ് എബ്രാഹം ഇട്ടിച്ചെറിയ(88) അന്തരിച്ചു.കോട്ടയം എന്ന സാംസ്കാരിക കേന്ദ്രത്തിന്റെ അഭിമാന മുഖമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും പ്രവർത്തിയുമാണ് കോട്ടയം പബ്ലിക് ലൈബ്രറി എന്ന സ്ഥാപനത്തെ പ്രശസ്തമാക്കിയത്. 1977-ൽ കോട്ടയം പബ്ളിക്ക് ലൈബ്രറി സെക്രട്ടറി ആയിരുന്ന അദ്ദേഹം 1982 മുതൽ പ്രസിഡൻ്റുമാണ് . കുട്ടികളുടെ ലൈബ്രറി ചെയർമാൻ , മാർത്തോമ സഭാ കൗൺസിലംഗം, സഭാ ട്രസ്‌റ്റി, യൂണിയൻ ക്ലബ്ബ് സെക്രട്ടറി, വൈ എം സി എ പ്രസിഡൻ്റ് , താഴത്തങ്ങാടി വള്ളംകളി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

                   ഭാര്യ തിരുവല്ല കോവൂർ ആനിലല്ലി, മക്കൾ - അനീറ്റ തോമസ് (യുഎസ്) ബിനീറ്റ വർഗീസ് (ബാംഗ്ലൂർ ) സി ഐ എബ്രാഹം, ആനി എബ്രാഹം ബ്രാംഗ്ലൂർ )

മരുമക്കൾ - എബ്രാഹം തോമസ് ( യുഎസ്) ജോൺസൻ വറുഗീസ് ( ബാംഗ്ലൂർ) അശ്വതി പൗലോസ് ( കുന്നംകുളം ) സുരേഷ് എബ്രാഹം ( ബാംഗ്ലൂർ ).


അദ്ദേഹത്തിന്റെ വേർപാടിൽ ✍️The news Malayalam Blog-ന്റെ ആദരാഞ്ജലികൾ.

Contact- 9447509156/9496800915

Email - surendrankodi@gmail.com

#Kottayam #PublicLibrary #Pranamam #TheNewsMalayalamBlog

news malayalam