*The News Malayalam updates-* *അക്ഷരമുറ്റത്ത് എം.എൽ.എയും കുരുന്നും; എരുമേലി ഷെർമൗണ്ടിൽ കുഞ്ഞിന് ആദ്യാക്ഷരം കുറിച്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ : റോണി കെ. ബേബി*

Hot Widget

Type Here to Get Search Results !

*The News Malayalam updates-* *അക്ഷരമുറ്റത്ത് എം.എൽ.എയും കുരുന്നും; എരുമേലി ഷെർമൗണ്ടിൽ കുഞ്ഞിന് ആദ്യാക്ഷരം കുറിച്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ : റോണി കെ. ബേബി*



കോട്ടയം

*എരുമേലി:* വിജയദശമി ദിനത്തിൽ എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങ് ഹൃദ്യമായി.

കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി കുരുന്നിന് ആദ്യാക്ഷരം കുറിച്ചു. കുഞ്ഞിനെ മടിയിലിരുത്തി അരിയിൽ 'ഹരിശ്രീ' എന്ന് എഴുതി, അക്ഷരങ്ങളുടെ മായിക ലോകത്തേക്ക് കൈപിടിച്ചുയർത്തി.

വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകളാണ് ഷെർമൗണ്ടിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

എല്ലാ കുഞ്ഞു മിടുക്കന്മാർക്കും വിദ്യാരംഭ ആശംസകൾ നേർന്ന് എം.എൽ.എ സംസാരിച്ചു. അക്ഷരങ്ങൾ മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുമെന്നും, എല്ലാ കുട്ടികളും നന്നായി പഠിച്ച് ഉയരങ്ങളിലെത്തണമെന്നും അദ്ദേഹം ആശംസിച്ചു.

 Erumely, Kanjirappally, Rony K Baby, Vidyarambham, Vijayadashami, Shermount