*✍️The News Malayalam updates-**ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ആരോപണം പെരുംനുണ; തുറന്നടിച്ച് മണ്ഡലം കമ്മിറ്റി*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-**ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ആരോപണം പെരുംനുണ; തുറന്നടിച്ച് മണ്ഡലം കമ്മിറ്റി*


Kottayam 

*ചിറക്കടവ്:* ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. ഗിരീഷ് കുമാറും ചില ഇടതുപക്ഷ അംഗങ്ങളും കഴിഞ്ഞ 14-ാം തീയതി നടത്തിയ വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ പെരുംനുണയാണെന്ന് ഇന്ത്യൻ നാഷണൽ ചിറക്കടവ് മണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പാർട്ടിയുടെ അനുവാദത്തോടെ 13-ാം തീയതി യൂത്ത് മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് സെക്രട്ടറിയുടെ മണ്ണ് മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചിനെതിരെയാണ് പ്രസിഡൻറ് ആരോപണം ഉന്നയിച്ചത്.

*യൂത്ത് മാർച്ചിൽ സംഭവിച്ചത്:*

പഞ്ചായത്ത് ഓഫീസിന് മുൻവശം കെ.വി.എം.എസ് റോഡിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ ഗേറ്റിലേക്ക് എത്തുന്നത് കണ്ട് പോലീസ് തന്നെ ഓഫീസിൻ്റെ ഷട്ടർ താഴ്ത്തി നിലയുറപ്പിച്ചു. അവിടെ സമാധാനപരമായ പ്രതിഷേധ യോഗം നടത്തി പ്രവർത്തകർ പിരിഞ്ഞു പോകുകയായിരുന്നു.

*പോസ്റ്റർ വിവാദത്തിൽ കോൺഗ്രസിൻ്റെ മറുപടി:*

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പൊൻകുന്നത്ത് പോസ്റ്റർ ഒട്ടിച്ചെന്നാണ് പ്രസിഡൻ്റിൻ്റെ ആരോപണം. ആരും കാണാതെ പാതിരാത്രിയിൽ ഹെൽമറ്റ് വെച്ചും മുഖംമൂടി ധരിച്ചുമല്ല, തിരക്കുള്ള സമയത്ത് ജനങ്ങൾ കാൺകെ തന്നെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് പറഞ്ഞു.

കഴിഞ്ഞ പിണറായി ഭരണകാലത്ത് ചീഫ് വിപ്പായിരുന്ന എൻ. ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒരാൾ ഒന്നര ഏക്കർ സ്ഥലത്ത് വീട് വെക്കാൻ മണ്ണ് മാറ്റാൻ പെർമിറ്റ് വാങ്ങി. ഈ പെർമിറ്റ് ഉപയോഗിച്ച് ഫോട്ടോ ലോഡ് മണ്ണ് വിറ്റ് കാശാക്കിയിട്ടും സെക്രട്ടറി സ്റ്റോപ്പ് മെമ്മോ കൊടുത്തില്ല. കൈക്കൂലി വാങ്ങിയാണ് ഇത് കൂട്ടുനിന്നത്. കഴിഞ്ഞ അഞ്ചു വർഷമായി മണ്ണ് വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച വ്യക്തി അവിടെ വീട് വെച്ചില്ല, സ്ഥലം കാടുകയറി നശിച്ച് കിടക്കുകയാണ്. ഇതുകൂടാതെ മറ്റ് 18 ഇടത്ത് കൂടി മണ്ണ് മാഫിയക്ക് ഒത്താശ ചെയ്ത് പെർമിറ്റ് നൽകി ധനസമ്പാദനം നടത്തിയെന്നും ആരോപണം ഉണ്ട്.

പോസ്റ്ററിൻ്റെ പേരിൽ സെക്രട്ടറി പോലീസിൽ പരാതി നൽകിയെങ്കിലും, പോലീസ് ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ചപ്പോൾ നടത്തിയ അനധികൃത പ്രവർത്തനങ്ങൾ യൂത്ത് നേതാക്കൾ അക്കമിട്ട് നിരത്തിയതിനെ തുടർന്ന് സെക്രട്ടറി സെക്രട്ടറി 'പരാതിയില്ല' എന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് പോകുകയായിരുന്നു. മാപ്പ് പറഞ്ഞെന്ന പ്രസിഡൻറിൻ്റെ വാദം ശുദ്ധ നുണയാണെന്നും പറഞ്ഞു.

*പ്രധാന ആരോപണങ്ങൾ:*

*1. അനധികൃത നിർമ്മാണം:* പൊൻകുന്നം സ്ഥാപനത്തിലെ അനധികൃത നിർമ്മാണങ്ങൾക്ക് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ലൈസൻസ് സെക്രട്ടറി നൽകി. നിർമ്മാണം തടയാതെ അവിടെ ഷോപ്പ് നടത്താനും ലൈസൻസ് കൊടുത്തു.

*2. ഒഡിറ്റ് റിപ്പോർട്ട്:* ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ ഗുരുതര അഴിമതിയും വീഴ്ചയും ചൂണ്ടിക്കാണിക്കുന്ന ഒഡിറ്റ് റിപ്പോർട്ട് കൈവശമുണ്ട്. ഇത് തയ്യാറാക്കിയത് യൂത്ത് അല്ല, ഇടതു മുന്നണി സർക്കാർ തന്നെയാണ്. കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിൽ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

*3. തൊഴില് കരം ഒഴിവാക്കി:* വന്കിട സ്ഥാപനങ്ങള് ക്ക് തൊഴില് കരം ഒഴിവാക്കി കൊടുത്തതിലൂടെ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നു.

*4. മണ്ണ് മാഫിയക്ക് നോട്ടീസ്:* പ്രസിഡൻറ് തന്നെ വാർത്താ സമ്മേളനത്തിൽ പറയുന്നു, മണ്ണ് മാഫിയ നടത്തിയ അനധികൃത മണ്ണെടുപ്പ് മനസ്സിലാക്കി നോട്ടീസ് കൊടുത്ത് പിഴ അടക്കാൻ നിർദ്ദേശം നൽകിയതിൽ പ്രകോപിതരായ യൂത്ത് മാർച്ച് നടത്തിയതെന്ന്. ഇത് ഞങ്ങൾ പറഞ്ഞ കാര്യം പ്രസിഡണ്ട് തന്നെ ശരിവെക്കുകയാണ്. കഴിഞ്ഞ കുറെ വർഷമായി ചിറക്കടവിൽ ഭരണം ഇടതു മുന്നണിക്കല്ലേ? അന്ന് സെക്രട്ടറി ഇതേ ആൾ തന്നെയല്ലേ? അപ്പോൾ കഴിഞ്ഞ ഭരണസമിതി അഴിമതി കാണിച്ചു എന്ന് പ്രസിഡൻറ് തന്നെ സമ്മതിക്കുകയല്ലേ? ഇത് ഇടതു മുന്നണിയിലെ തർക്കമാണ് തെളിയിക്കുന്നത്.

*5. തിരഞ്ഞെടുപ്പ് കേസ്:* സെക്രട്ടറിക്കെതിരെ കോടതിയിൽ കേസ് കൊടുത്തത് അല്ല. രണ്ടാം വാർഡിൽ മത്സരിച്ച സ്ഥാനാർത്ഥി നൽകിയ ഇലക്ഷൻ കേസാണ് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്തത്. നിലവിൽ സെക്രട്ടറിക്കെതിരെ ഇലക്ഷൻ കമ്മീഷനിലും ജോയിൻറ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അനർഹരായ വ്യക്തികളെ വോട്ടർ പട്ടികയിൽ നിലനിർത്തി എന്ന് IVO യുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ഒരു സർക്കാർ ഉദ്യോഗസ്ഥ അഴിമതിക്കാരിയാണെന്ന് ആരോപിച്ച് സഹകരണ സംഘടന സമരം ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ പ്രസിഡൻറിൻറെ നേതൃത്വത്തിൽ ഇത് മെമ്പർമാർ എന്തിനാണ് വാർത്ത സമ്മേളനം നടത്തി ചോദിച്ചു. സെക്രട്ടറിയും ഈ കൊക്കസും ചേർന്ന് നടത്തുന്ന അഴിമതി മൂടിവെക്കാനാണ് ശ്രമം. ചക്കര കുടത്തിൽ കൈയിട്ട ഈ സംരക്ഷകർക്ക് സെക്രട്ടറി എല്ലാം വെളിപ്പെടുത്തുമെന്ന് ഭയപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് സേവ്യർ മൂലകുന്ന്, പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ സേതു മാന്താടൻ, വാർഡ് മെമ്പർമാരായ ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, രേഖ ഡോൺ, മഹിളാ എന്നിവർ പങ്കെടുത്തു. ഷിനിമോൾ സെബാസ്റ്റ്യൻ, ഷാം ബാബു, ഷിഹാബുദ്ദീൻ തുണ്ടിയിൽ സെക്രട്ടറി എന്നിവർ പങ്കെടുത്തു.