*പൂഞ്ഞാർ:* മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ സംസ്ഥാന ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി *അഡ്വ. സെബാസ്റ്റ്യൻ എം.ജെ. അറിയിച്ചു.
റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ *റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത്* യു.ഡി.എഫിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പറഞ്ഞു. രണ്ടാം ഭൂപരിഷ്കരണം, റബ്ബർ താങ്ങുവില വർധന എന്നിവയോടൊപ്പം *ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഡാറ്റ സയൻസിൻ്റെയും അത്യാധുനിക ഹബ്ബ്* കേരളത്തിൽ സൃഷ്ടിച്ച യുവജനങ്ങളെ നാട്ടിൽ പുതുയുഗം സൃഷ്ടിക്കുന്ന ബജറ്റ് കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
*പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികൾ:*
1. *എരുമേലി 'പൈതൃക നഗരം'*: തിരുപ്പതി മോഡലിൽ സാധ്യതാ പഠനം - *1 കോടി*
2. *മുണ്ടക്കയം FHC താലൂക്ക് ആശുപത്രിയാക്കും*: അടിസ്ഥാന സൗകര്യ വികസനം - *1 കോടി*
3. *ജിമ്മി ജോർജ് കേരള വോളി ലീഗ്*: പൂഞ്ഞാറിനെ വോളിബോൾ ഹബ്ബാക്കി IPL മാതൃകയിൽ - *50 ലക്ഷം*
4. *ഈരാറ്റുപേട്ടയിൽ ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ* - *50 ലക്ഷം*
5. *പൂഞ്ഞാർ IHRD എഞ്ചിനീയറിംഗ് കോളേജിൽ മിനി ഐ.ടി പാർക്ക്* - *10 കോടി*
6. *ഈരാറ്റുപേട്ട തടവനാൽ ബൈപ്പാസ്* പുനരുദ്ധാരണം - *1 കോടി*
7. *കുറുവപ്പള്ളി സൗകര്യം* നവീകരണം - *കോടി*
8. *KSRTC ഈരാറ്റുപേട്ട ഡിപ്പോയിൽ* ഡോർമെട്രി കം ഷോപ്പിംഗ് കോംപ്ലക്സ് - *5 കോടി*
9. *പിണ്ണാക്കനാട്-പടിഞ്ഞാറ്റുമല PWD റോഡ്* BM & BC നിലവാരത്തിൽ - *3 കോടി*
10. *ഇളംകാട് ടൗൺ തീരസംരക്ഷണം* - *50 ലക്ഷം*
11. *കണമല ബൈപാസ്* പുനർനിർമ്മാണം - *1 കോടി*
12. *പനച്ചിപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും* - *1 കോടി*
13. *കുറുവപ്പള്ളിയിൽ അസോസിയേഷൻ* - *2 കോടി*
14. *തിടനാട് പഞ്ചായത്തിൽ സഹായം* - *1 കോടി*
15. *ചേന്നാട് സൗകര്യം* നവീകരണം - *1 കോടി*
16. *പൂഞ്ഞാർ താലൂക്ക് രൂപീകരണം*: ഈരാറ്റുപേട്ട കേന്ദ്രമായി മീനച്ചിൽ താലൂക്ക് വിഭജിച്ച് - *10 കോടി*
17. *വെള്ളിക്കുളം-വാഗമൺ റോഡ്* പുനരുദ്ധാരണം - *1 കോടി
18. *മുണ്ടക്കയം കോസ്‌വെക്ക് സമാന്തരമായി പുതിയ പാലവും ഫ്ലൈ ഓവറും - 15 കോടി
മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് വ്യക്തമാക്കി.
