*the news malayalam updates-*### *ലോകകപ്പിൽ പന്ത് തട്ടാൻ ആദ്യ മലയാളി: ഖത്തറിന്റെ തഹ്‌സീൻ മുഹമ്മദ് ജംഷീദ് ചരിത്രമെഴുതുന്നു*

Hot Widget

Type Here to Get Search Results !

*the news malayalam updates-*### *ലോകകപ്പിൽ പന്ത് തട്ടാൻ ആദ്യ മലയാളി: ഖത്തറിന്റെ തഹ്‌സീൻ മുഹമ്മദ് ജംഷീദ് ചരിത്രമെഴുതുന്നു*

 

Dhoha - Khather

*ദോഹ:* 2026 ഫിഫ ലോകകപ്പ് ഫുട്ബാളിന് യോഗ്യത നേടിയ ഖത്തർ ടീമിൽ ഇടം നേടി മലയാളി താരം തഹ്‌സീൻ മുഹമ്മദ് ജംഷീദ് ചരിത്രം കുറിക്കുന്നു. ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയെന്ന അപൂർവ നേട്ടമാണ് 19-കാരനായ ഈ കണ്ണൂരുകാരൻ സ്വന്തമാക്കുന്നത്. 1694


*ആരാണ് തഹ്‌സീൻ?*

കണ്ണൂർ തലശ്ശേരി സ്വദേശിയും കാലിക്കറ്റ് I യൂണിവേഴ്സിറ്റി മുൻ താരവുമായ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്‌സീൻ. ഖത്തറിൽ ജനിച്ചുവളർന്ന തഹ്‌സീൻ ചീഫ് അക്കൗണ്ടന്റായ പിതാവിനൊപ്പം ദോഹയിലാണ് താമസം. 1694


*ഫുട്ബോൾ യാത്ര:*

ഖത്തറിന്റെ കളി നഴ്സറിയായ ആസ്പയർ അക്കാദമിയിൽ നിന്നാണ് തഹ്‌സീൻ പന്ത് തട്ടി തുടങ്ങിയത്. 2021ൽ ഖത്തർ അണ്ടർ 16 ടീമിൽ ഇടം നേടി. പിന്നീട് അണ്ടർ 17, അണ്ടർ 19 ടീമുകളിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും കളിച്ചു. 2024 മാർച്ചിൽ അൽ ദുഹൈലിനായി അരങ്ങേറി. 32a5


*ദേശീയ ടീമിലേക്ക്:*

2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിലൂടെ ഖത്തർ സീനിയർ ടീമിൽ അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തിൽ സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2024 ഒക്ടോബറിൽ യുഎഇയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പ് യോഗ്യത നേടിയപ്പോൾ തഹ്‌സീൻ പകരക്കാരുടെ നിരയിലുണ്ടായിരുന്നു. 32a51694e75471f7


*ചരിത്ര നേട്ടങ്ങൾ:*

1. ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ.

2. ഖത്തർ ദേശീയ ടീമിനായി ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം.

3. പുരുഷ ലോകകപ്പിൽ കളിക്കുന്ന മാതാപിതാക്കൾ രണ്ടുപേരും മലയാളികളായ ആദ്യ താരമാകും. 1694cf057978


ഖത്തർ ഫുട്ബോൾ അസോസിയേഷൻ 2026 ലോകകപ്പിനുള്ള 34 അംഗ സാധ്യതാ ടീമിൽ തഹ്‌സീനെ ഉൾപ്പെടുത്തിയിരുന്നു. ഫൈനൽ 26 അംഗ സ്ക്വാഡിലും സ്ഥാനം ഉറപ്പിച്ചാൽ ചരിത്രമാകും. 1694


പിതാവ് ജംഷീദ് 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗവും ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ച് ഇന്ത്യൻ ക്യാമ്പ് വരെയുമെത്തിയ താരമാണ്. പിതാവിന് നഷ്ടമായ സ്വപ്നം മകനിലൂടെ സാക്ഷാത്കരിക്കുകയാണ്. 32a58462


#TahsinMohammed #Qatar2026 #FIFAWorldCup #FirstMalayali #KeralaPride #AlDuhail #QatarStarsLeague #Kannur #Thalassery #Valapattanam #AspireAcademy #Jamshid #LeftWinger #IndianOrigin #HistoryMaker #തഹ്സീൻ #ലോകകപ്പ് #മലയാളി #ഖത്തർ #കണ്ണൂർ #തലശ്ശേരി #ഫുട്ബോൾ #ചരിത്രം #വീക്ഷണം #MalayaliInWorldCup


ഫോട്ടോ - "AI Generated image of Tahsin Mohammed"