*the news malayalam updates-* *'Excellence Award 2026': മികവിന്റെ മക്കളെ കാഞ്ഞിരപ്പള്ളി ആദരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *'Excellence Award 2026': മികവിന്റെ മക്കളെ കാഞ്ഞിരപ്പള്ളി ആദരിച്ചു*



*കാഞ്ഞിരപ്പള്ളി*: അക്കാദമിക രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'Excellence Award 2026' പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA പ്രൊഫ. റോണി കെ. ബേബി നിർവഹിച്ചു.

  

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല അദ്ധ്യക്ഷയായിരുന്നു.

പൂഞ്ഞാർ MLA അഡ്വ. എം. ജെ. സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുത്തു.


SSLC, Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ചടങ്ങിൽ അവാർഡുകൾ നൽകി അനുമോദിച്ചു. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നേട്ടം കൈവരിച്ച മക്കളെ നാട് ചേർത്തുപിടിക്കുന്ന വേദിയായി പരിപാടി മാറി.


ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി സുഹൃത്തുക്കൾ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂർണമായ അന്തരീക്ഷത്തോടെയും ആയിരുന്നു പരിപാടി.


വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നാടെന്ന നിലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വിദ്യാർത്ഥികളുടെ മികവിനെ എപ്പോഴും ആദരിക്കുന്നുണ്ടെന്ന് MLA പ്രൊഫ. റോണി കെ. ബേബി പറഞ്ഞു.


ഫോട്ടോ - കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 'Excellence Award 2026' പരിപാടി MLA പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്യുന്നു. പൂഞ്ഞാർ MLA അഡ്വ. എം. ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ: പിജീരാജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡൻ്റ് അഡ്വ:  സുനിൽ തേനംമാക്കൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സമീപം.`

#ExcellenceAward2026 #Kanjirappally #RonyKBabyMLA #MJsebastian #FullAPlus #UniversityRank #Education #KanjirappallyPanchayat #Veekshanam #KeralaEducation #StudentAchievers #Toppers #SSLC2026 #PlusTwo2026 #AcademicExcellence #Kottayam#Thenewsmalayalam.com