Kottayam
*കാഞ്ഞിരപ്പള്ളി:* അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ. കേരള സർക്കാരിന്റെ *'ഓപ്പറേഷൻ തൂഫാൻ'* ക്യാമ്പയിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ *ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം* സംഘടിപ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.
*രാവിലെ 9 മണിക്ക് അക്കരപ്പള്ളി ഗ്രൗണ്ടിൽ* നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം *കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ. ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും*. കൂട്ടയോട്ടം *കാഞ്ഞിരപ്പള്ളി കത്രീഡ്രൽ മഹാ ജൂബിലി ഹാളിൽ* സമാപിക്കും.
തുടർന്ന് ഹാളിൽ *പൊതുയോഗം, ലഹരിവിരുദ്ധ പ്രതിജ്ഞ, കുട്ടികളുടെ കലാപരിപാടികൾ* എന്നിവ നടക്കും. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ *ലഹരി വിരുദ്ധ നൃത്ത പരിപാടികളും* അരങ്ങേറും.
*140 മണ്ഡലങ്ങളിലും ഒരേ ദിവസം:* സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ജൂൺ 26ന് പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പരിപാടികൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസം, സോഷ്യൽ ജസ്റ്റിസ്, ആരോഗ്യം, ലേബർ, തദ്ദേശ സ്വയംഭരണം, കൃഷി, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി.
*ആര് പങ്കെടുക്കും?*
കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ജനപ്രതിനിധികളും, ത്രിതല പഞ്ചായത്ത് അംഗങ്ങളും, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, *SPC/NCC കേഡറ്റുകൾ, NSS വോളണ്ടിയർമാർ, SPG അംഗങ്ങൾ*, വ്യാപാരി പ്രതിനിധികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, യുവജന ക്ലബ് അംഗങ്ങൾ, സാംസ്കാരിക-സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുക്കും.
*മുഖ്യാതിഥികൾ:*
അഡ്വ. പി.എ. ഷെമീർ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. തോമസ് കുന്നപ്പള്ളി - ജില്ലാ പഞ്ചായത്ത് മെമ്പർ
വിശാൽ ജോൺസൺ - കാഞ്ഞിരപ്പള്ളി DySP
സുനി ജോസഫ് പത്യാല - കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്
അന്നമ്മ വർഗീസ് - പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്
സിനി ജിബു - ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , വിവിധ വകുപ്പ് പ്രതിനിധികൾ.
ഈ പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
സി.കെ. മനോജ്
സ്റ്റേഷൻ ഹൗസ് ഓഫീസർ , കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ.
#TheNewsMalayalam.com
* #OperationThoofan #Kanjirappally #June26 #DrugFreeKerala #RonyKBabyMLA #KeralaPolice #SayNoToDrugs*
