*the news malayalam updates-* *### *കേരള നിയമസഭയിൽ സത്യപ്രതിജ്ഞ: അക്ഷരമാല ക്രമത്തിൽ അംഗങ്ങൾ സത്യവാചകം ചൊല്ലി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *കേരള നിയമസഭയിൽ സത്യപ്രതിജ്ഞ: അക്ഷരമാല ക്രമത്തിൽ അംഗങ്ങൾ സത്യവാചകം ചൊല്ലി*

തിരുവനന്തപുരം

*തിരുവനന്തപുരം:* പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.

*പ്രോടേം സ്പീക്കർ ജി. സുധാകരൻ* ആണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. *"ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്"* എന്ന് അഭിസംബോധന ചെയ്തതുകൊണ്ടാണ് ജി. സുധാകരൻ സഭാ നടപടികൾക്ക് തുടക്കമിട്ടത്.

*അക്ഷരമാല ക്രമത്തിലാണ്* സത്യപ്രതിജ്ഞ നടക്കുന്നത്. *ഫിഷറീസ് മന്ത്രി വി.ഐ. അബ്ദുൾ ഗഫൂർ* ആണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.

*രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ.എം. അഭിജിത്തും* സത്യപ്രതിജ്ഞ ചെയ്തു. ബാക്കിയുള്ള അംഗങ്ങൾ അക്ഷരമാല ക്രമത്തിൽ സത്യവാചകം ചൊല്ലുന്നത് തുടരുകയാണ്.

പുതിയ സർക്കാരിൻ്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് സത്യപ്രതിജ്ഞ നടക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പ് വരും ദിവസങ്ങളിൽ നടക്കും.


✍️ദി ന്യൂസ് മലയാളം

#KeralaAssembly #OathTaking #GSudhakaran #ProtemSpeaker #VEAbdulGafoor #ParakkalAbdulla #KMAbhijith #16thKeralaAssembly #തിരുവനന്തപുരം #KeralaCM #പ്രതിപക്ഷ നേതാവ് #TheNewsMalayalam

news malayalam