*പൊൻകുന്നം:* തമിഴ്നാട്ടിൽ നിന്ന് കരിക്കുമായി ആലപ്പുഴയിലേക്ക് പോയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചശേഷം നിർത്താതെ പോയി. അപകടത്തിൽ ആലപ്പുഴയിലേക്ക് പോയ ലോറിയുടെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
ആലപ്പുഴ പുന്നപ്ര വലിയകുളങ്ങര സ്വദേശി *എ. സുമേഷ് (32)* നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11.30-ന് ദേശീയപാതയിൽ *ചേപ്പുംപാറയിൽ* വെച്ചായിരുന്നു അപകടം.
തലയ്ക്ക് പരിക്കേറ്റ സുമേഷിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ആലപ്പുഴ *വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ* പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സുമേഷ് ഓടിച്ചിരുന്ന ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയുടെ *കെ.എൽ. 45 ഡി 1177* നമ്പർ ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് *പൊൻകുന്നം പോലീസ്* നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
*✍️The News Malayalam*
#പൊൻകുന്നം #ചേപ്പുംപാറ #വാഹനാപകടം #ഹിറ്റ്ആൻഡ്റൺ #കാഞ്ഞിരപ്പള്ളി#ആലപ്പുഴ #NH 183 # കേരള പോലീസ് #കേരള പോലീസ്#✍️the news malayalam
