*the news malayalam updates -* *### *തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചാണ്ടി ഉമ്മൻ ശിവഗിരിയിൽ: പാതിവഴിയിൽ നിർത്തിയ പദയാത്ര പൂർത്തിയാക്കി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *### *തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചാണ്ടി ഉമ്മൻ ശിവഗിരിയിൽ: പാതിവഴിയിൽ നിർത്തിയ പദയാത്ര പൂർത്തിയാക്കി*

 



Thiruvananthapuram 

വർക്കല

### *തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചാണ്ടി ഉമ്മൻ ശിവഗിരിയിൽ: പാതിവഴിയിൽ നിർത്തിയ പദയാത്ര പൂർത്തിയാക്കി*

*വർക്കല:* നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം *ചാണ്ടി ഉമ്മൻ* പദയാത്രികനായി ശിവഗിരിയിലെത്തി.

കഴിഞ്ഞ വർഷം പാതിവഴിയിൽ നിർത്തിയ *ശിവഗിരി തീർഥാടന പദയാത്ര പൂർത്തിയാക്കാനാണ്* ശിവഗിരിയിലെത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

*പാരിപ്പള്ളി മുതൽ 12 കിലോമീറ്റർ* കാൽനടയാണ് ചാണ്ടി ഉമ്മൻ ശിവഗിരിയിലെത്തിയത്. പദയാത്രയുടെ വിവരമറിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് പ്രവർത്തകരും പദയാത്രയിൽ പങ്കുചേർന്നു.

*സ്വീകരണം*  

ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി *സ്വാമി ശുഭാംഗാനന്ദ*, *സ്വാമി വീരേശ്വരാനന്ദ* എന്നിവർ ചേർന്ന് ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

വഴിനീളെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണവും നൽകി.

*വൈദിക മാത്തിൽ ധ്യാനം*  

ശിവഗിരിയിൽ എത്തിയ ചാണ്ടി ഉമ്മൻ വൈദിക മഠത്തിൽ അൽപനേരം ധ്യാനത്തിലിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

 #ചാണ്ടിഉമ്മൻ #ശിവഗിരി #വർക്കല #പദയാത്ര #എസ്എൻഡിപി #കോൺഗ്രസ് #തെരഞ്ഞെടുപ്പ് വിജയം

*✍️ന്യൂസ് മലയാളം*