പാറത്തോട് - പാലപ്ര വിമലമാതാ പള്ളിയിൽ നവീകരിച്ച ദേവാലയത്തിൻ്റെ വെഞ്ചെരിപ്പും ശുശ്രൂഷ പൗരോഹിത്യസ്വീകരണവും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ യൂദാശ്ലീഹായുടെയും സംയുക്ത തിരുനാളും 20 മുതൽ 26 വരെ നടക്കുമെന്ന് വികാരി ഫാ. മനു പുത്തൻവീട്ടിൽ അറിയിച്ചു. നവീകരിച്ച ദേവാലയത്തിൻ്റെ വെഞ്ചെരിപ്പുകർമം നാളെ വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന. 23ന് രാവിലെ 9.15ന് ഡീക്കൻ വർഗീസ് (നിധിൻ) തഴയ്ക്കൽ എസ്എസ്എസ്ആറിൻ്റെ ശുശ്രൂഷ പൗരോഹിത്യസ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും നടക്കും. 24ന് വൈകുന്നേരം 4.45ന് തിരുനാൾ കൊടിയേറ്റ്, കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം. 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.30ന് ചിറ പന്തലിലേക്ക് പ്രദക്ഷിണം, 8.45ന് സമാപനാശീർവാദം. 26ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന.
*the news malayalam updates-* *പാലപ്ര വിമലമാതാ പള്ളിയിൽ ദേവാലയ വെഞ്ചെരിപ്പും തിരുനാളും*
ഏപ്രിൽ 19, 2026
news malayalam
