*the news malayalam updates-* *കാഞ്ഞിരപ്പള്ളിക്ക് ആവേശം പകർന്ന് ചാണ്ടി ഉമ്മന്റെ പ്രചരണം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *കാഞ്ഞിരപ്പള്ളിക്ക് ആവേശം പകർന്ന് ചാണ്ടി ഉമ്മന്റെ പ്രചരണം*




 

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം 

യൂ ഡി എഫ് സ്ഥാനാർഥി 

പ്രൊഫ .റോണി കെ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 

ചാണ്ടി ഉമ്മൻ എം എൽ എ നടത്തിയ

സൈക്കിൾ സവാരി ആവേശമായി മാറി.

ആരോഗ്യ ദിനത്തിൽ ആരോഗ്യ മേഖലയെ തകർത്ത ഗവൺമെൻ്റിനെതിരെ കറുത്ത വസ്ത്രമണിഞ്ഞാണ് ചാണ്ടി ഉമ്മൻ സൈക്കിൾ സവാരിക്കെത്തിയത്.

മണിമല പഞ്ചായത്തിലെ കരിക്കാട്ടൂർഇൻഫെന്റ് ജീസസ് ഹോസ്പിറ്റൽ പടിയിൽ നിന്നും ആരംഭിച്ച് വെള്ളാവൂർ പഞ്ചായത്തിലെ മൂങ്ങാനിയിൽ അവസാനിച്ച സൈക്കിൾ സവാരിയിൽ സ്ഥാനാർഥി റോണി കെ ബേബിയും ഒപ്പമുണ്ടായിരുന്നു.

 ഷിൻസ് പീറ്റർ ,

ജോ പായിക്കാട്,മനോജ് മണിമല,സാലു പി മാത്യു ,അജിത അനിൽ തുടങ്ങിയവരും പങ്കെടുത്തു.

പടം  - കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ: റോണി കെ ബേബിയ്ക്കൊപ്പം ചാണ്ടി ഉമ്മൻ സൈക്കിളിൽ സഞ്ചരിച്ച് വോട്ട് അഭ്യർത്ഥിക്കുന്നു.....