കോരുത്തോട് - മടുക്ക മഹാവിഷ്ണു - മഹാദേവ - ദേവിഭദ്ര പ്രതിഷ്‌ഠാദിന മഹോത്‌സവം ഭക്തിനിർഭരം. ക്ഷേത്രം തന്ത്രി താഴമൺമം കണ്ട്oരര് മോഹനരരുടെ പ്രതിനിധി തമ്പലക്കാട് ഓമനകുട്ടൻ തിരുമേനി കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അയ്യപ്പ സേവാ സംഘം മടുക്ക ശാഖയുടെ വാർഷിക സമ്മേളനത്തിൽ പി.ആർ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ: സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ എ, ബ്ലോക്ക് പഞ്ചായ അംഗം വി റ്റി അയൂബ് ഖാൻ, ഗ്രാമ പഞ്ചായത്തംഗം വി.ഡി. ബാബു ,സെൻട്രൽ വർക്കിംഗ് കമ്മറ്റിയംഗം സുരേന്ദ്രൻ കൊടിത്തോട്ടം യൂണിയൻ ഭാരവാഹികളായ പി. പി. ശശിധരൻ നായർ, മുരളി കുമാർ, ശാഖാ സെക്രട്ടറി ഷീലാമ്മ വാസൻ , അനിൽ സത്യൻ എന്നിവർ പ്രസംഗിച്ചു . ശാഖയിലെ മുതിർന്ന അംഗം ദിവാകരൻ കല്ലാശ്ശേരിയിലിനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിക്കുകയും, വാരണാധികാരി പി. പി. ശശിധരൻ നായരുടെ നേതൃത്വത്തിൽ പ്രസിഡൻ്റായി പി.ആർ രവീന്ദ്രൻനായർ , സെക്രട്ടറിയായി ഷീലാമ്മ വാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു .
പടം - അഖില ഭാരത അയ്യപ്പ സേവാ സംഘം മടുക്ക ശാഖയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ ശാഖയിലെ മുതിർന്ന അംഗം ദിവാകരൻ കല്ലാശ്ശേരിയെ യൂണിയൻ സെക്രട്ടറി ബി ചന്ദ്രശേഖരൻ നായർ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു....
