*the news malayalam updates-* *മണിമലയാറ്റിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *മണിമലയാറ്റിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു*

 




മണിമല - മണിമലയാറ്റിൽ ചെറുവള്ളി പള്ളിപ്പടിക്ക് സമീപമുള്ള തടയണയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കങ്ങഴ കാരമല മഴവഞ്ചേരിയിൽ പരേതനായ ബാലചന്ദ്രൻ നായരുടെ മകൻ വിഷ്ണു (32) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിഷ്ണു ഒറ്റയ്ക്കാണ് ആറ്റിൽ ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കൾ കാഞ്ഞിരപ്പള്ളി ഫയർ ആൻ്റ് റെസ്‌ക്യൂ ഡിപ്പാർട്ട്മെൻ്റിനെ വിവരമറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും വന്ന ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി വിഷ്ണുവിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അമ്മ: സിന്ധു. സഹോദരൻ: വിജയ്.