കൊല്ലം
പത്തനാപുരം ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഈ വര്‍ഷം ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഒ ഷിജോ.കെ . തോമസ് (കാഞ്ഞിരപ്പള്ളി )അർഹനായി.
ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. 25,000 രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന് പകല്‍ 12 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.
🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅
